കരുനാഗപ്പള്ളി: കുടിശ്ശികയുള്ള മൂന്നു ഗഡു ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക, മെഡിസെപ് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് സി. ഗോപിനാഥപ്പണിക്കര്‍ അധ്യക്ഷതവഹിച്ചു. എസ്. ഗോപാലകൃഷ്ണപിള്ള, ജി. സുന്ദരേശന്‍, ജെ. വിശ്വംഭരന്‍, മാരിയത്ത്, എച്ച്. സൈനുലാബ്ദീന്‍, പി. സോമന്‍പിള്ള, ഡി. തോമസ്, ജി. വിനയന്‍, വി. സുധീശന്‍, കെ.വി. അനന്തപ്രസാദ്, സുരേഷ് മഠത്തില്‍ എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.