കുന്നത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ വികസനം എം.പി ചർച്ച നടത്തി

ശാസ്താംകോട്ട : കുന്നത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിന് കൊടിക്കുന്നിൽ സുരേഷ് എം.പി ചർച്ച നടത്തി. 2022-23 സാമ്പത്തിക വർഷത്തിൽ നാലുകോടിയുടെ പദ്ധതി ദേശീയ ആരോഗ്യ മിഷൻ വഴി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് പദ്ധതി സമർപ്പിക്കും. പി.എച്ച്.സിയിൽ നടന്ന ചർച്ചയിൽ എം.പി അധ്യക്ഷതവഹിച്ചു. എൻ.എച്ച്.എം പ്രോജക്ട് ഓഫിസർ വേണുഗോപാൽ, മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് ഷാഫി, പഞ്ചായത്ത് അംഗങ്ങളായ ഷീജ രാധാകൃഷ്ണൻ, റെജി കുര്യൻ, ഗോകുലം അനിൽ, കെ. സുകുമാരൻ നായർ, അനിൽ പനച്ചവിള, കാരയ്ക്കാട്ട് അനിൽ, വരിക്കോലിൽ ബഷീർ, ഹരി പുത്തനമ്പലം എന്നിവർ പങ്കെടുത്തു. (Photo: കുന്നത്തൂർ ആരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി, നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.