കെ.എ.ടി.എഫ് ജില്ല സമ്മേളനവും യാത്രയയപ്പും

(ചിത്രം) കൊല്ലം: 'ബഹുസ്വരത രാഷ്ട്രനന്മയ്ക്ക്' പ്രമേയവുമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ല സമ്മേളനവും യാത്രയയപ്പും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം നൗഷാദ് യൂനുസ് ഉപഹാര സമർപ്പണം നടത്തി. ആക്ടിങ് പ്രസിഡന്‍റ് ശഫീഖ് റഹുമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, കുരീപ്പള്ളി ഷാജഹാൻ, സാജൻ, ഹിലാൽ മുഹമ്മദ്, കുരീപ്പള്ളി സലിം, ശരീഫ് ചന്ദനത്തോപ്പ്, എച്ച്.സലിം, എ.ഷാനവാസ്, ഇർഷാദ് സ്വലാഹി, കായിക്കര ഷാഹുൽ ഹമീദ്, മുർഷിദ് ചിങ്ങോലിൽ, അബ്ദുൽ സമദ്, എ.മുഹമ്മദ് കുഞ്ഞ്, സി.പി. അലിക്കുട്ടി, ഇ. നിസാമുദ്ദീൻ, എച്ച്. ഔലാദ്, അബ്ദുൽ ലത്തീഫ്, പി.സുഹ്റ, അസീൽ അഹമ്മദ്, എം. ഷർഷ, മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന എ. നിസാമുദ്ദീൻ കുഞ്ഞ്, റഹ്​മത്ത് ബീവി എന്നിവർ മറുപടി പ്രസംഗം നടത്തി. 'എൻ.ഇ.പി.2020 ഒളി അജണ്ടകൾ കാണാതിരിക്കരുത്' വിഷയം ഐ.ടി. കോഓഡിനേറ്റർ സാദിഖ് ശൂരനാട് അവതരിപ്പിച്ചു. ട്രഷറർ എസ്.എം. ഹാഷിർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.