പൗരാവകാശ ലംഘനം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കും -ജമാഅത്ത് ഫെഡറേഷൻ

(ചിത്രം) കൊല്ലം: ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ രാജ്യത്ത് അസ്വസ്ഥതകൾ വർധിക്കാൻ കാരണമാകുമെന്ന് ജമാഅത്ത് ഫെഡറേഷൻ കൊല്ലം ജില്ല കമ്മിറ്റി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ്​ എ.കെ. ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കുളത്തുപ്പുഴ സലീം അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ചേലക്കുളം ഉസ്താദ്, എ. യൂനുസ്​കുഞ്ഞ് അനുസ്മരണ പ്രഭാഷണം കണ്ണനല്ലൂർ നിസാമുദ്ദീൻ നടത്തി. അഡ്വ.കുറ്റിയിൽ ഷാനവാസ്, കെ.എ. റഷീദ്, തലവരമ്പ് സലിം, മേക്കോൺ അബ്ദുൽ അസീസ്, എം.എം. ജലീൽ, പുനലൂർ ഖുറൈഷി, റഹിം, ജെ.സുബൈർ, കരാളി വൈ.എ. സമദ്, എം.എ. വാഹിദ് പെരുമ്പുഴ, ഉമറുദ്ദീൻ കരുവ എന്നിവർ സംസാരിച്ചു. അനുശോചിച്ചു കൊല്ലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്-ബി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ചെയർപേഴ്സൺ ഉഷ മോഹൻദാസ്, സേതുമാധവൻ പിള്ള, നിലമേൽ സുജാദുദ്ദിൻ, ഷാജിജാജി, കണ്ടൻചിറ ഹരിലാൽ, വാളകം സണ്ണി, ശശികല സുകുമാരൻ, മീയന ജഹാംഗീർ, സുനിൽകുമാർ, വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.