ഓച്ചിറ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഓച്ചിറ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കേരകർഷകർക്കും പച്ചക്കറി ഇടവിള കൃഷിക്കാർക്കും ഗ്രീൻസ് ഓച്ചിറ നിർമിച്ച ജൈവവളവും (ട്രൈക്കോഡർമ സമ്പുഷ്ട ചാണകം) ജൈവകീടനാശിനിയും കൊമ്പൻചെല്ലി നിവാരണ ജൈവ കിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി വിതരണോദ്ഘാടനം നിർവഹിച്ചു. ബി.പി.കെ.പി പ്രസിഡന്‍റ് അയ്യാണിക്കൽ മജീദ് അധ്യക്ഷതവഹിച്ചു. എം. ഹർഷൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ, ലത്തീഫാ ബീവി, ഗീതാകുമാരി, ഗീത രാജു, ഇന്ദു രാജേഷ്, സുചേത, കൃഷി ഓഫിസർ ശീതൾ, സെക്രട്ടറി രാജഗോപാൽ, സലിംകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.