റാങ്ക്​ പട്ടിക റദ്ദാക്കി

കൊല്ലം: ജില്ലയില്‍ എന്‍.സി.സി, സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്​ (വിമുക്തഭടന്മാര്‍ക്ക് മാത്രം, 2എന്‍.സി.എ-എസ്.സി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 209/16) റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ എന്‍.സി.സി, സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്​ (വിമുക്തഭടന്മാര്‍ക്ക് മാത്രം, 1 എന്‍സി.എ-എല്‍സി/എ.ഐ) തസ്തികയുടെ (കാറ്റഗറി നമ്പര്‍. 412/16) റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. പ്രമാണ പരിശോധന കൊല്ലം: പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഓവര്‍സിയര്‍, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (സിവില്‍) കാറ്റഗറി നമ്പര്‍ 206/2020 തസ്തികയില്‍ നിലവില്‍വന്ന സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാർഥികള്‍ക്കുള്ള അസ്സല്‍ പ്രമാണ പരിശോധന മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളില്‍ പി.എസ്​.സി ജില്ല ഓഫിസില്‍ നടത്തും. പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്​ലോഡ് ചെയ്ത ശേഷം ഹാജരാകണമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.