ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മാർക്കിങ്ങിൽ പ്രതിഷേധം

ചിത്രം - കൊട്ടിയം: ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ അധികൃതർ മാര്‍ക്കിങ് നടത്തുന്നത് ശരിയായ രീതിയിലല്ലെന്ന് പരാതി. ദേശീയപാതക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ സ്‌കെച്ചില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ സ്ഥലമെടുത്ത് മാര്‍ക്ക് ചെയ്യുന്നെന്നാണ് ആക്ഷേപമുയരുന്നത്. ശനിയാഴ്ച ഉമയനല്ലൂര്‍ ഭാഗത്ത് ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിയില്‍ ഇത്തരത്തിലാണ് അധികൃതര്‍ മാര്‍ക്ക് ചെയ്തതെന്ന് ഭൂമി വിട്ടുകൊടുത്തവര്‍ പറഞ്ഞു. നിലവില്‍ സ്ഥാപിച്ച കല്ലില്‍നിന്ന്​ ഒന്നര മീറ്റര്‍ കൂടുതലെടുത്താണ് സ്ഥലം മാര്‍ക്ക് ചെയ്തതത്രെ. ഭൂമിയുടെ സ്‌കെച്ചില്‍ നിര്‍ദേശിച്ച സ്ഥലമല്ലാതെ അധികമായി മാര്‍ക്ക് ചെയ്ത സ്ഥലം വിട്ടുനല്‍കില്ലെന്നും അധികൃതര്‍ ഇത് പുനഃപരിശോധിക്കണമെന്നും തുടര്‍നടപടികളുമായി ദേശീയപാത അതോറിറ്റി മുന്നോട്ടുപോയാല്‍ ഹൈകോടതിയെ സമീപിക്കുമെന്നും ഭൂവുടമകള്‍ വ്യക്തമാക്കി. ഉമയനല്ലൂര്‍ ഭാഗത്ത് ഒരു വശത്തുനിന്ന്​ മാത്രം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയും അ​െലെൻമെന്‍റിനെതിരെയും ഹൈകോടതിയില്‍ കേസുണ്ട്. നിലവിലെ സ്‌കെച്ചിന് വിരുദ്ധമായി അധിക സ്ഥലം ഏറ്റെടുത്ത്​ മാര്‍ക്കിങ്​ നടത്തുന്നത് ചില ഭൂവുടമകള്‍ ചോദ്യം ചെയ്തതതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ പെയിന്‍റ്​ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യാതെ സംഘം മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.