മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി

കൊല്ലം: മത്സ്യഫെഡ് നടപ്പാക്കിവരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സിലൂടെ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കാൻ പദ്ധതി. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപ, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ പ്രകാരം പരമാവധി അഞ്ച്​ ലക്ഷം എന്നിങ്ങനെയും നഷ്ടപരിഹാരം ലഭിക്കും. ആശുപത്രിവാസവും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ലഭിക്കുക. അപകടമരണമാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജ് ആയി 2500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സിന്​ താഴെ പ്രായമുള്ള മക്കളുടെ പഠന ആവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്കുവരെ പരമാവധി 10,000 രൂപ കുടുംബത്തിന് ഒറ്റത്തവണത്തേക്ക്​ ധനസഹായമായി നല്‍കും. 18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. മാര്‍ച്ച് 29 ന് മുമ്പ് നിർദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രീമിയം തുകയായ 389 രൂപ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്​ക്കണം. പോളിസിയുടെ കാലാവധി 2022 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയാണ്. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ മുഴുവന്‍ തൊഴിലാളികളെയും എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണം. ഫോണ്‍- ജില്ല ഓഫിസ് 9526041229, ക്ലസ്റ്റര്‍ ഓഫിസുകള്‍ 9526041072, 9526041293, 9526041324, 9526041178, 9526042211, 9526041325. നാഷനല്‍ ലോക് അദാലത്​ മാര്‍ച്ച് 12ന് ​കൊല്ലം: ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ മാര്‍ച്ച് 12ന് ലോക് അദാലത് നടക്കും. പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ്​ ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് അതാത് കോടതികളുമായി ബന്ധപ്പെടണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍ അറിയിച്ചു. ഫോണ്‍: കൊല്ലം-8848244029, കൊട്ടാരക്കര: 075670019, കരുനാഗപ്പള്ളി: 9446557589, പത്തനാപുരം: 8547735958, കുന്നത്തൂര്‍: 9447303220.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.