'വാറ്റ്​' കുടിശ്ശിക എഴുതിത്തള്ളണം

...പരസ്യതാൽപര്യം...must...(ചിത്രം) കൊല്ലം: വാറ്റ് കുടിശ്ശികയുടെ പേരിൽ വ്യാപാരികളെ വേട്ടയാടുന്നത് നിർത്തിെവച്ച് കുടിശ്ശിക എഴുതിത്തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ.ബി.ഗോവിന്ദൻ ആവശ്യപ്പെട്ടു. ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ അഞ്ചൽ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ഖലീൽ കുരുമ്പേലിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തൻവീട്, ഹാഷിം കോന്നി, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, നാസർ പോച്ചയിൽ, ജില്ല വൈസ് പ്രസിഡന്‍റുമാരായ വിജയൻ പുനലൂർ, ശിവദാസൻ സോളാർ, ജില്ല സെക്രട്ടറിമാരായ സജീബ് ന്യൂ ഫാഷൻ, അഡ്വ. സുജിത് ശിൽപ, വിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.