ഐ.എം.എ കൊല്ലം ക്രിക്കറ്റ് ലീഗ് നാലുമുതൽ

കൊല്ലം: ഐ.എം.എ കൊല്ലം ശാഖയുടെ നേതൃത്വത്തിൽ ജില്ലയിലെ പത്ത്​ പ്രമുഖ ആശുപത്രികളിലെ ജീവനക്കാർ പങ്കെടുക്കുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നു. ആദ്യമായാണ് കൊല്ലത്ത് ഇങ്ങനെ ഒരു കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. കൊല്ലത്തെ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ മാർച്ച് 4, 5, 6, 11, 12, 13, 20 തീയതികളിൽ വൈകുന്നേരം 6 മുതൽ 10 വരെ ആണ് മത്സരങ്ങൾ. പൂൾ മത്സരങ്ങൾ, സൂപ്പർ എട്ട്, സെമിഫൈനൽ, ഫൈനൽ ഉൾപ്പടെ 28 മത്സരങ്ങളാണ് ആകെ ഉള്ളത്. മാർച്ച് നാലിന്​ വൈകുന്നേരം 5.30ന്​ ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സാമുവൽ കോശി ടൂർണമെന്‍റ്​ ഉദ്​ഘാടനം ചെയ്യും. മാർച്ച് 20ന് രാത്രി 8.30ന് സമ്മാനദാനം നടത്തും. കഴിഞ്ഞ രണ്ടുവർഷക്കാലം കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ആരോഗ്യപ്രവർത്തകർക്ക് ഒരു പുത്തനുണർവ് നൽകാനും, കൊല്ലത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ഇടയിലുള്ള ബന്ധം ദൃഢപെടുത്താനും ഐ.എം.എയുടെ ഈ സംരംഭത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഓർഗനൈസിങ് ചെയർമാൻ ഡോ. അനീഷ് കൃഷ്ണനും, കൺവീനർ ഡോ. ആദർശ് ആനന്ദും, പ്രസിഡൻ്റ് ഡോ. വിനോദ് ജോർജ് ഫിലിപ്പും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.