ബൈപാസിൽ ഓട്ടോ കണ്ടെയ്നറിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

അഞ്ചാലുംമൂട്: ബൈപാസിൽ ഓട്ടോറിക്ഷ കണ്ടെയ്നറിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ചന്ദനത്തോപ്പ് മാമ്പുഴ സുനിത ഭവനിൽ പ്രഭാഷിനാണ് പരിക്കേറ്റത്. ചൊവാഴ്ച വൈകീട്ട്​ ആറിന് കുരീപ്പുഴ പാലത്തിന് മുന്നിലായിരുന്നു അപകടം. കല്ലുംതാഴത്തേക്ക് പോയ ഓട്ടോയും എറണാകുളത്തേക്ക് പോയ കണ്ടെയ്നറുമാണ് ഇടിച്ചത്. ഓട്ടോ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്ത് പട്രോളിങ്​ നടത്തിയിരുന്ന പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ അയത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.