ജില്ല പഞ്ചായത്ത്​ ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കും -പ്രസിഡന്റ്

കരുനാഗപ്പള്ളി: ജില്ല പഞ്ചായത്തിന്‍റെ ലേബലിൽ ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ. നാളികേരത്തിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന്​ കരുനാഗപ്പള്ളി ചിറ്റുമൂലയിലെ കോക്കനട്ട് നഴ്സറി ഫാമിൽ പ്രവർത്തനക്ഷമമാക്കിയ കൊപ്ര ഡ്രയർ യൂനിറ്റിന്റെയും മൂല്യവർധിത ഉൽപന്ന നിർമാണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, സെക്രട്ടറി ബിനുൻ വാഹിദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത്ത്, ഫാം കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: ക ചിറ്റുമൂല കോക്കനട്ട് നഴ്സറിയിൽ കൊപ്ര ഡ്രയർ യൂനിറ്റ്, മൂല്യവർധി ഉൽപന നിർമാണം എന്നിവയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്​ അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.