പൊതു ഗതാഗത സംരക്ഷണ സദസ്സ്​

ചിത്രം - കൊല്ലം: കെ.എസ്.ആർ.ടി.സിയെ വെട്ടിമുറിക്കരുത്, പൊതുഗതാഗതം സംരക്ഷിക്കുക, കെ സ്വിഫ്റ്റ് കമ്പനി രൂപവത്​കരണത്തിൽനിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഡിപ്പോകൾക്ക് മുന്നിൽ പൊതുഗതാഗത സംരക്ഷണ സദസ്സ്​ നടത്തി. കൊല്ലം ബസ് സ്റ്റേഷനിൽ ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. ബി. ശങ്കർ അധ്യക്ഷതവഹിച്ചു. ബി. മോഹൻദാസ്, ബി. രാജു, അയത്തിൽ സോമൻ, കെ.ആർ. രതീഷ്‌കുമാർ, പി. മുരളീധരൻ, എം.എം. അൻസാരി, സുകേശൻ ചൂലിക്കാട്, സുരേഷ് മുഖത്തല, എച്ച്. മിഥുലാജ്, എ. അലിയാർകുഞ്ഞ്​, ഇ. മുബാറക്, പി. സദാശിവൻ, ടി.വി. ടെറൻസ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിൽ ഡി. രാമകൃഷ്ണപിള്ള, പുനലൂരിൽ ചെങ്ങറ സുരേന്ദ്രൻ, കുളത്തൂപുഴയിൽ കെ. അനിമോൻ, ആര്യൻകാവിൽ ജോബോയ് പെരേര, ചാത്തന്നൂരിൽ എൻ. അനിരുദ്ധൻ, പത്തനാപുരത്ത്​ കെ. വാസുദേവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.