കൊല്ലം: എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് ആന്‍ഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി/പ്രാക്ടിക്കല്‍ ക്ലാസുകളും ഇന്‍റേണ്‍ഷിപ്പും പഠനപരിപാടിയുടെ ഭാഗമാണ്. വിവരങ്ങള്‍ക്ക് www.srccc.in. 28നകം അപേക്ഷിക്കണം. ഫോണ്‍ 9846033001, 8281114464. ഉന്നത വിദ്യാഭ്യാസ ധനസഹായം കൊല്ലം: കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് ധനസഹായം. 2020-21 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിങ്, പ്രഫഷനല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രഫഷനല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങി അവസാനവര്‍ഷ പരീക്ഷകളില്‍ ആര്‍ട്‌സ്- 60 ശതമാനം, കൊമേഴ്‌സ്- 70 ശതമാനം, സയന്‍സ് - 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകള്‍ ജില്ല ഡിവിഷനല്‍ ഓഫിസില്‍ നല്‍കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0474 2766843.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.