കെ-റെയിൽ പദ്ധതി: ജില്ലയിൽ സമൂഹികാഘാത പഠനം നാളെ തുടങ്ങും

കൊല്ലം: കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷൻ (കെ -റെയിൽ) നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതിയുടെ ജില്ലയിലെ സാമൂഹികാഘാത പഠനം ബുധനാഴ്ച തുടങ്ങും. കോട്ടയം മുള്ളൻകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള വോളന്‍ററി ഹെൽത്ത് സർവിസാണ് പഠനം നടത്തുക. വളൻറിയേഴ്സിനുള്ള പരിശീലനം ബുധനാഴ്ച നടത്തും. തുടർ ദിവസങ്ങളിൽ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പഠനം തുടങ്ങും. ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതം, ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പാരിപ്പള്ളിയിൽ നിന്നാണ് പഠനം തുടങ്ങുക. ജില്ലയിൽ 44 കിലോമീറ്ററാണ് ദൈർഘ്യം. 90 ദിവസത്തിനകം പഠനം പൂർത്തീകരിക്കാനാണ് ഏജൻസി ലക്ഷ്യമിടുന്നത്. പാരിപ്പള്ളി വില്ലേജ് മുതൽ പോരുവഴി വില്ലേജ് വരെ ആകെ 149.4287 ഹെക്ടർ ഭൂമി പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കണം. കല്ലുകൾ തമ്മിലുള്ള അകലം ഭൂമിയുടെ കിടപ്പ് അനുസരിച്ച് 20 മുതൽ 100 മീറ്റർ വരെയും അലൈൻമെന്‍റ് വീതി 15 മുതൽ 25 മീറ്റർ വരെയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.