കുന്നിക്കോട്: ഇളമ്പൽ ഗവ. യു.പി സ്കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നിർവഹിച്ചു. നബാർഡിൽ നിന്നനുവദിച്ച രണ്ടുകോടി രൂപ വിനിയോഗിച്ച് മൂന്ന് നിലകളിലായി 13 ക്ലാസ് മുറികളോട് കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. ജില്ല പഞ്ചായത്തംഗം അനന്തുപിള്ള, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അദബിയ നാസറുദ്ദീൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വിജയൻ, പി.ടി.എ പ്രസിഡന്‍റ് ഗിരീഷ് തമ്പി, പ്രധാനാധ്യാപകൻ ജി. രാജുമോൻ, പഞ്ചായത്തംഗങ്ങളായ കരിക്കത്തിൽ തങ്കപ്പൻപിള്ള, ആശാ ബിജു, സൗമ്യ ഫിലിപ്പ്, രേഖ ബിനു, കെ.ആർ. ശ്രീകല, വിഷ്ണു, ആര്‍. ബിജുമോന്‍, സാഗർ ഷിബൂദ്ദീന്‍ എന്നിവർ സംസാരിച്ചു. പടം.....ഇളമ്പൽ ഗവ. യു.പി സ്കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.