കൊല്ലം: കാറിനു പിന്നിൽ ബൈക്കിടിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ രാമൻകുളങ്ങര ജങ്ഷനു സമീപമായിരുന്നു അപകടം. മന്ത്രി റോഷി അഗസ്റ്റിൻ കുരീപ്പുഴയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തും വഴിയാണ് അപകടം. മന്ത്രിയുടെ വാഹനം രാമൻകുളങ്ങരയിൽ നിന്ന് കുരീപ്പുഴ ഭാഗത്തേക്ക് തിരിഞ്ഞു. പിന്നാലെയെത്തിയ കാറും തിരിയുമ്പോഴാണ് പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചത്. ദമ്പതികളും മക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. ഇളയകുട്ടിയുടെ പല്ല് ഒടിഞ്ഞു. നാലുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം അറിഞ്ഞയുടൻ മന്ത്രി റോഷി അഗസ്റ്റിൻ വാഹനം നിർത്തിയ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയും ആശുപത്രിയിലെത്തി സന്ദർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.