അനധികൃത പാറ കടത്ത്: ഏരൂരിൽ ടോറസുകൾ പിടികൂടി

അഞ്ചൽ: പെർമിറ്റില്ലാതെ പാറ കടത്തിയ രണ്ട് ടോറസ് ലോറികൾ ഏരൂർ പൊലീസ് പിടികൂടി. കിഴക്കൻ മേഖലയിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ വ്യാപകമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ടോറസുകൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ലോറികൾ കലക്ടർക്ക് കൈമാറി. എസ്.ഐ ശരലാൽ, എ.എസ്.ഐ മാരായ കിഷോർ, ഇഖ്ബാൽ, സിവിൽ പൊലീസ് ഓഫിസർമാരായ അനിമോൻ, അബീഷ്, അനീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.