ശാസ്താംനട: സിനിമാപറമ്പ്-ചിറയിൽ ജങ്ഷൻ റോഡ് തകർന്നിട്ട് കാലങ്ങൾ ഏറെയായിട്ടും ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ പല ഭാഗത്തും ടാറിന്‍റെ 'പൊടി' പോലും കാണാനില്ല. പോരുവഴി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. ചക്കുവള്ളി-ശാസ്താംനട റോഡിൽ ചിറയിൽ ജങ്ഷനിൽ നിന്നാരംഭിച്ച് ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയ പാതയിലെ സിനിമാപറമ്പിൽ അവസാനിക്കുന്നതാണ് റോഡ്. കമ്പലടി ഗ്രാമത്തിലൂടെ കടന്നുപോകുന്ന റോഡിലൂടെയാണ് ചക്കുവള്ളി, ഭരണിക്കാവ് ഭാഗങ്ങളിൽ റോഡ് നിർമാണവും മറ്റും നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. പോരുവഴി, ശാസ്താംകോട്ട പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും റോഡ് നവീകരിക്കുന്നതിൽ താൽപര്യം കാട്ടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമ-ബ്ലോക്ക്- ജില്ല പ്രതിനിധികൾ ഒരു പോലെ കൈയൊഴിഞ്ഞ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിനിമാപറമ്പ്- ചിറയിൽ റോഡിന്‍റെ സമാന്തര പാതകളായ കുറ്റിയിൽ മുക്ക്-അമ്പിയിൽ മുക്ക്, ചിറയിൽ ജങ്ഷൻ- പെരുംച്ചേരിവിള റോഡുകളും പൂർണമായും തകർന്നുകിടക്കുകയാണ്. (Photo: തകർന്നുകിടക്കുന്ന സിനിമാപറമ്പ് - ചിറയിൽ ജങ്ഷൻ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.