യൂനുസ്​ കുഞ്ഞ് അനുസ്മരണം

കൊട്ടിയം: മുള്ളുവിള ആര്യഭട്ട ലൈബ്രറി ആർട്സ് ആന്‍ഡ്​ സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി, മണക്കാട് നഗർ, ശാന്തിനഗർ എന്നീ ​െറസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ എ. യൂനുസ് കുഞ്ഞ് അനുസ്മരണം നടത്തി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ശശിധരൻ നായർ, സെക്രട്ടറി ഫിറോസ്, വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്‍റ് രമേശ് ബാബു, സെക്രട്ടറി ബാബു, കൂനമ്പായിക്കുളം ക്ഷേത്രം സെക്രട്ടറി അനീഷ്, ശാന്തിനഗർ ​െറസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി സിൻബാദ്, മണക്കാട് നഗർ ​െറസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ ഖാദർ, രാജേന്ദ്രൻ നായർ, കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്‍റ് പാലത്തറ രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.