കുരുന്നുകൾ സ്കൂളിലേക്ക്

കുണ്ടറ: പ്രീ പ്രൈമറി കുരുന്നുകൾ ആദ്യമായി സ്കൂളിലെത്തി. ചില സ്കൂളുകൾ കുരുന്നുകളെ പ്രവേശനോത്സവത്തോടെയാണ് സ്വീകരിച്ചത്. കുണ്ടറ ആശുപത്രിമുക്ക്​ എസ്.കെ.വി.എൽ.പി.എസിൽ പ്രവേശനോത്സവം ആർ. തുളസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ജോയി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഐസക് ഈപ്പൻ, എസ്.ആർ.ജി കൺവീനർ ഷൈനി.കെ.ബേബി, പി.ടി.എ സെക്രട്ടറി ടി.സി. ബീന, പി. ആലീസ്, ആർ. വിഷ്ണു, എൻ. നെജി, പി.ടി. ജസീല എന്നിവർ പങ്കെടുത്തു. ആസിയ, അലീന, വർക്കി, അനന്ത ജിത്ത്, പ്രവസ്തി, ഡെനിൽ പണിക്കർ, അഭിമന്യു എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ചിത്രം.. കുണ്ടറ ആശുപത്രിമുക്ക് എസ്.കെ.വി.എൽ.പി.എസിൽ പ്രീ പ്രൈമറി കുട്ടികളെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം- കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.