കൊല്ലം: 26ന് രാവിലെ 11ന് കലക്ടറേറ്റ് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എല്ലാ ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ആയി യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ....kc+ kw+ ke.... തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക നാളെ കൊല്ലം: ജില്ലയിലെ തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിലവിലുള്ള വോട്ടര്‍പട്ടികയുടെ അടിസ്ഥാന പട്ടികയും സപ്ലിമെന്‍ററി പട്ടികകളും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകീകൃത വോട്ടര്‍പട്ടിക കമീഷന്‍റെ www.lsgelection.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പോളിങ് സ്റ്റേഷനുകള്‍, സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവ പരിശോധിച്ച് മാറ്റം ആവശ്യമുണ്ടെങ്കില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വരണാധികാരികള്‍ക്ക് നിർദേശം നല്‍കി. വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം എന്നിവിടങ്ങളിലാണ് ഉപെതരഞ്ഞെടുപ്പ് നടത്തുന്നത്. കളപ്പില, നാന്തിരിക്കല്‍ എന്നിവ വനിതാസംവരണ വാര്‍ഡുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.