പഠനം പുനരാരംഭിച്ച്​ വിദ്യാലയങ്ങൾ

ചിത്രം കൊല്ലം: പുനരാരംഭിച്ച വിദ്യാലയങ്ങളിലേക്ക്​ വിദ്യാർഥികൾ മടങ്ങിയെത്തി. കോവിഡ്​ മൂന്നാം തരംഗത്തെതുടർന്ന്​ അടച്ച സ്​കൂളുകൾ വീണ്ടും തുറന്നപ്പോൾ പ്രീപ്രൈമറി ക്ലാസുകാരും ആദ്യമായി പഠനലോകത്തേക്ക്​ എത്തി എന്നതായിരുന്നു പ്രധാന വിശേഷം. മികച്ച പങ്കാളിത്തമാണ്​ പ്രീപ്രൈമറി വിഭാഗത്തിലും ഉണ്ടായത്​. സ്ക്രീനുകൾക്കപ്പുറം ആദ്യമായി സ്കൂളിൽ എത്തി, കൂട്ടുകാരെ കാണാനായതിന്‍റെ സന്തോഷവും കൗതുകവും പങ്കു​െവച്ച്​ ഒന്നാംദിനം കുട്ടികൾ ആസ്വദിച്ചു. വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ശുചീകരണം ഉൾപ്പെടെ ക്രമീകരണം പൂർത്തിയാക്കിയിരുന്നു. കോവിഡ്​ മാനദണ്ഡം പാലിക്കുന്നു എന്ന്​ ഉറപ്പാക്കിയായിരുന്നു ക്ലാസുകൾ. മികച്ച പ്രതികരണമാണ്​ വിദ്യാർഥികളിൽനിന്ന്​ ലഭിച്ചതെന്ന്​ ജില്ല വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.