ടി. നസിറുദ്ദീൻ അനുസ്മരണം

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറായിരുന്ന ടി. നസിറുദ്ദീന്‍ അനുസ്മരണയോഗം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ചിന്നക്കട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കും. ഏകോപനസമിതി ജില്ല പ്രസിഡൻറ്​ എസ്. ദേവരാജൻ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാർ, മേയർ പ്രസന്ന ഏണസ്റ്റ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എസ്. സുദേവൻ, പി. രാജേന്ദ്രപ്രസാദ്, ബി.ബി. ഗോപകുമാർ, അഡ്വ.ജി.ലാലു, കെ.എസ്. വേണുഗോപാൽ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.