ദലിത് പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം വേണം

പത്തനാപുരം: പട്ടാഴി സ്വദേശിനികളായ ദലിത് പെൺകുട്ടികളുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പട്ടാഴി കന്നിമേലിൽ അഞ്ജലി (17), പൂക്കുന്നിമലയിൽ അശ്വതി (18) എന്നിവരാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അശ്വതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പുറത്തുവന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നതത്രെ. ഫോൺ ചെയ്തുകൊണ്ടിരിക്കെ അഞ്ജലി മുറിയില്‍ കയറി ആത്മഹത്യ ചെയ്തതായാണ് പറയുന്നത്. എന്നാല്‍ ഇതുവരെ ഫോണ്‍വിവരങ്ങള്‍ പോലും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോളനികൾ കേന്ദ്രീകരിച്ച് പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് കൗൺസലിങ്ങും മാനസികാരോഗ്യ പരിരക്ഷ പരിപാടികളും നടത്തണമെന്നും ആവശ്യമുണ്ട്. കലക്ടർ, പട്ടികജാതി വകുപ്പ് ഉൾപ്പെടെയുള്ള അധികാരികൾക്ക് പൊതുപ്രവര്‍ത്തകര്‍ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.