കുളത്തൂപ്പുഴ: സ്വന്തമായി ഭൂമിയും വീടുമില്ലാതെ പത്തുവര്‍ഷമായി അരിപ്പ പ്രാദേശിക സമര ഭൂമിയില്‍ സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കി ഭൂസമരം പരിഹരിക്കണമെന്ന് സമരസമിതി ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എസ്.ഇ. സഞ്ജയ്ഖാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അരിപ്പയില്‍ സംഘടിപ്പിച്ച ഭൂസമര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സമിതി ജനറല്‍ കണ്‍വീനര്‍ ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. സുബിലാഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ഫൈസല്‍ (കണ്‍വീനര്‍), ലീലാമ്മ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.