യുവാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ

പാരിപ്പള്ളി: യുവാവിനെ മാരകമായി ആക്രമിച്ച കേസിൽ നാലുപേരെ പാരിപ്പള്ളി പൊലീസ്​ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ പുലിക്കുഴി തിരുവോണം വീട്ടിൽ എസ്. അശ്വിൻ (20), പുലിക്കുഴി സുനിൽ മന്ദിരം വീട്ടിൽ എസ്. അഖിൽ (19), കോട്ടൂർ വീട്ടിൽ ബി. വിഷ്ണു (20), രാഹുൽ ഭവനത്തിൽ ആർ. ഗോകുൽ (19) എന്നിവരാണ് പിടിയിലായത്. കല്ലുവാതുക്കൽ വേളമാനൂർ തൊളിക്കോട് ചരുവിള വീട്ടിൽ എ. അഖിലിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. 11ന് രാത്രി 8.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന അഖിലിനെ പുലിക്കുഴി ഭാഗത്തുവെച്ച് തടഞ്ഞുനിർത്തി നാൽവർ സംഘം ആക്രമിക്കുകയായിരുന്നു. തലയുടെ പുറകുവശം കമ്പുകൊണ്ട് അടിച്ചു. നിലത്തുവീണ അഖിലിനെ ചവിട്ടുകയും കല്ലുകൊണ്ട് മൂക്ക് ഇടിച്ചുപൊട്ടിക്കുകയും ചെയ്തു. അഖിലിന്‍റെ പരാതിയിൽ പാരിപ്പള്ളി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പാരിപ്പള്ളി സ്റ്റേഷൻ ഓഫിസർ എ. അൽജബറുടെ നേതൃത്വത്തിൽ, എസ്.ഐമാരായ എസ്. അനുരൂപ, ജയിംസ്​ സി.പി.ഒമാരായ ശ്രീകുമാർ, സുബാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. യുവാവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ കിളികൊല്ലൂർ: യുവാവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയെ കിളികൊല്ലൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ കളിയ്ക്കൽ കടപ്പുറത്തുനിന്ന് കണ്ണനല്ലൂർ ഇ.എസ്​.ഐയ്ക്ക് സമീപം കുരുശടി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന എ. ഷാനവാസ്​ (39) ആണ് പിടിയിലായത്. ക്ലബിൽ മദ്യപിച്ച് കളിക്കാൻ വന്നതിനെ ചോദ്യംചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിനാണ് അറസ്റ്റ്. 11ന് രാത്രി 10.30ഓടെ തെറ്റിച്ചിറയുള്ള ആർട്ട്സ്​ ആൻഡ്​ സ്​പോർട്​സ്​​ ക്ലബിൽ യുവാക്കളടങ്ങിയ സംഘം മദ്യപിച്ചെത്തുകയും ചോദ്യംചെയ്ത ക്ലബ് ഭാരവാഹിയായ ശ്യാം കളിക്കാൻ അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആക്രമിക്കുകയും കത്തികൊണ്ട് കൂടെയുണ്ടായിരുന്ന അജ്മൽ ഖാന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. സംഘത്തിലെ മൂന്ന് പേരെ പൊലീസ് സംഭവ സ്​ഥലത്ത് നിന്നുതന്നെ പിടികൂടിയിരുന്നു. ഷാനവാസ്​ സ്​ത്രീ പീഡനക്കേസിൽ പ്രതിയായി നിലവിൽ ജാമ്യത്തിൽ നിൽക്കുന്നയാളാണ്. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്.ഐമാരായ എ.പി. അനീഷ്, എസ്. സജി​, സന്തോഷ്, താഹകോയ, എ.എസ്​.ഐമാരായ സി. സന്തോഷ് കുമാർ, പ്രകാശ് ചന്ദ്രൻ, സി.പി.ഒ സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.