എസ്.വൈ.എസ് വാർഷിക യൂത്ത് കൗൺസിൽ

(ചിത്രം) കൊല്ലം: എസ്.വൈ.എസ് കിളികൊല്ലൂർ സർക്കിൾ വാർഷിക യൂത്ത് കൗൺസിൽ സമാപിച്ചു. പ്രസിഡന്‍റ്​ അബ്ദുൽ ഖലാം നഈമി അധ്യക്ഷത വഹിച്ചു. കേരള മുസ്​ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി കിളികൊല്ലൂർ വാഹിദ് ഉദ്ഘാടനം ചെയ്തു. അയൂബ് അസ്ഹരി, ഷിഹാബ്ദ്ദീൻ അൽ മിസ്ബാഹി തങ്ങൾ എന്നിവർ ക്ലാസുകൾ നയിച്ചു. സർക്കിൾ ജനറൽ സെക്രട്ടറി ഷമീം, ഷമീർ കിളികൊല്ലൂർ, റഷീദ് കാവനാട്, നവ്ഫൽ ബാഖവി, അഫ്സൽ സിയാറത്തുമൂട് എന്നിവർ പങ്കെടുത്തു. വലിയപള്ളി മഖാം സിയാറത്തും ബൈക്ക് റാലിയും യൂനിറ്റുകളുടെ പതാകയുയർത്തൽ ചടങ്ങ് എന്നിവയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.