ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷനും തൊഴിലാളി സംഗമവും

കരുനാഗപ്പള്ളി: യു.ഡബ്ല്യു.ഇ.സി കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇ -ശ്രം കാര്‍ഡ് രജിസ്‌ട്രേഷനും തൊഴിലാളി സംഗമവും സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്‍ ജി. നാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ. വാഹിദ് ഇ-ശ്രം കാര്‍ഡ് വിതരണം നിര്‍വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അശോകന്‍ കുറുങ്ങപ്പള്ളി, ബി. മോഹന്‍ദാസ്, ജി. കൃഷ്ണപിള്ള, പെരുമാനൂര്‍ രാധാകൃഷ്ണന്‍, ഷെഫീക്ക് കാട്ടയ്യത്ത്, ആഷിക്ക്, ഹരികുമാര്‍, സജീവ് പോച്ചയില്‍, ഷാനു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.