(ചിത്രം) ചവറ: മലയാളത്തിന്‍റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന്റെ ആറാമത് സ്മൃതിദിനം കവിയുടെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കൽ തറവാട്ടിൽ വിവിധ സംഘടനകളുടെയും ജന്മഗൃഹ സ്മാരക കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ കുടുംബാംഗങ്ങൾ കവിയുടെ അനന്തരവൻ ജ്യോതി നമ്പ്യാടിക്കലിന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പുരോഗമന കലാസാഹിത്യ സംഘം ചവറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ആർ. രവീന്ദ്രൻ, കെ. മനോഹരൻ, അഭിലാഷ് എന്നിവർ സംസാരിച്ചു. സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി ഭാരവാഹികളും അനുഭാവികളും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നുനടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ബി. രാജു അധ്യക്ഷത വഹിച്ചു. തേവലക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ഐ. ഷിഹാബ്, ജില്ല പഞ്ചായത്തംഗം എസ്. സോമൻ, അനിൽ പുത്തേഴം, ടി.എ. തങ്ങൾ, ആർ. മുരളി, ഷാജി എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു. വികാസ് കലാസാംസ്കാരികസമിതിയുടെ അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻകുട്ടി, ശ്രീനന്ദ, സാന്ദ്ര എന്നിവരുടെ കാവ്യാർച്ചനയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.