കടയ്ക്കൽ: രണ്ടുവർഷ അറബിക്, ഉർദു, സംസ്കൃതം, ഹിന്ദി ഭാഷാധ്യാപക പരിശീലന ഡി.എൽഎഡ് കോഴ്സ് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചിട്ടും ആദ്യബാച്ചിന്‍റെ അവസാന സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പോലും നിശ്ചയിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അവഗണനയാണെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കേരള അറബിക് മുൻഷിസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീനും സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫറും ആവശ്യപ്പെട്ടു. 2019 നവംബറിൽ ആരംഭിച്ച ഭാഷാധ്യാപക പരിശീലന കോഴ്സിന്‍റെ മൂന്നാം സെമസ്റ്റർ പരീക്ഷ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. കോഴ്സിന് സമാന്തരമായി ആരംഭിച്ച ജനറൽ അധ്യാപക പരിശീലന ഡി.എൽ.എഡ് കോഴ്സ് കൃത്യമായ കാലയളവിൽ തന്നെ പൂർത്തീകരിച്ചു. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് രണ്ടുവർഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഭാഷാധ്യാപക പരിശീലന വിദ്യാർഥികൾക്കുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കെ.എ.എം.എ നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.