തെന്മല കള്ളനോട്ട് കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ

(ചിത്രം) പുനലൂർ: കള്ളനോട്ടുമായി രണ്ടുപേർ അറസ്റ്റിലായ കേസിൽ ആര്യങ്കാവ്‌ കോട്ടവാസൽ സ്വദേശി ഉൾപ്പെടെ മറ്റ് രണ്ടുപേരെ കൂടി തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യങ്കാവ്‌ കരിമ്പിൻതോട്ടം പുതുവേലിൽവീട്ടിൽ മത്തായി സാമുവേൽ, 16 ഏക്കറിൽ പുതുപ്പറമ്പിൽ വീട്ടിൽ ഡേവിഡ് ജോർജ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തെന്മല ബിവറേജസ്​ ഔട്ട്​ലെറ്റിൽ 100 രൂപയുടെ ആറ് നോട്ടുമായി മദ്യം വാങ്ങാനുള്ള ശ്രമത്തിനിടെ ഡേവിഡ് ജോർജാണ് ആദ്യം പിടിയിലായത്. ഇയാൾക്ക് കള്ളനോട്ട് നൽകിയത് മത്തായി സാമുവേലാണെന്ന് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ശൃംഖലയിൽപെട്ട കോട്ടവാസൽ സ്വദേശിയും അടൂരിലെ തുണി വ്യാപാരിയുമായ യുവാവും പന്തളത്തുള്ള മറ്റൊരു യുവാവിനേയും വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഘത്തിലുള്ള കരുനാഗപ്പള്ളി സ്വദേശിക്കായി തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇരുവരേയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.