വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: വധശ്രമക്കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പനവേലി ഇരണൂർ ഉണ്ണി ഭവനിൽ ഉണ്ണികൃഷ്ണനെ(33)യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പനവേലി ഇരണൂർ തോട്ടുംകര വീട്ടിൽ സതീഷിനെ (38) ആണ് ആക്രമിച്ചത്. സതീഷിന്‍റെ സുഹൃത്തായ അഖിൽ പ്രതിയുടെ കൈയിൽനിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനാൽ ഉപദ്രവിക്കാനായി ചെന്നപ്പോൾ സതീഷ് തടസ്സം ചെയ്തതിലുള്ള വിരോധമാണ് ആക്രമത്തിന് കാരണം. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ സതീഷിന്‍റെ ഇടത്​ കൈമുട്ടിനും ഇടതുകാൽ തുടയ്ക്കും വെട്ടേറ്റ് സാരമായ മുറിവേറ്റു. സതീഷിന്‍റെ പരാതിയിൽ കൊലപാതക ശ്രമത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം : അറസ്റ്റിലായ പ്രതി ഉണ്ണികൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.