പുനലൂർ: മലയോര ഹൈവേയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാനും അമിതവേഗം നിയന്ത്രിക്കാനും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള നിർദേശം സമർപ്പിക്കാൻ പി.എസ്. സുപാൽ എം.എൽ.എ പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്‍റെ കോണ്‍സ്റ്റിറ്റ്യുന്‍സി മോണിറ്ററിങ് സമിതിയുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു എം.എൽ.എ. മണ്ഡലത്തിലെ അറ്റകുറ്റപ്പണി നടത്താനുള്ള റോഡുകൾ അടിയന്തരമായി വർക്ക് ക്രമീകരിച്ച് സഞ്ചാരയോഗ്യമാക്കണം. നിർമാണം പൂർത്തിയാക്കിയ റോഡുകൾ പൊതുമരാമത്തിൽനിന്നും കെ.ആർ.എഫ്.ബി ഏറ്റെടുത്തിട്ടുള്ളവയിൽ സൈഡ് കെട്ടാത്തത് മൂലം വീടുകൾക്ക് നാശം സംഭവിക്കാൻ സാധ്യതയുള്ളവക്ക് ഉടൻ പരിഹാരം കണ്ടെത്താൻ നിർദേശിച്ചു. ഭരണാനുമതി ലഭ്യമായ ഏരൂർ പാണയം റോഡ്, വിളക്കുപാറ മണലിൽ റോഡ്, ചന്തമുക്ക് ശബരിഗി റോഡ് എന്നിവ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മോണിറ്ററിങ് സമിതിയുടെ കോഓഡിനേറ്ററെ ചുമതലപ്പെടുത്തി. മോണിറ്ററിങ് ടീം കോഓഡിനേറ്ററായ ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ താര പങ്കെടുത്തു. (ചിത്രംഈെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.