കിഴക്കേകല്ലട: കവി ഡി. വിനയചന്ദ്രന്‍റെ ഒമ്പതാം ചരമവാർഷിക ദിനാചരണം കടപുഴയിലെ വിനയചന്ദ്രികയിൽ കവി ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഡോ.സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അതിജീവനം കൂട്ടായ്മ കൺവീനർ ബൈജൂ പ്രണവം, കാഥികൻ വി.വി. ജോസ് കല്ലട, ഫെല്ലീസ് ജോസഫ് എന്നിവർ കവിതകൾ ആലപിച്ചു. കുമ്പളം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡൻറ് വിജയമ്മ ജസ്റ്റിൻ, സചിന്ത ഡയറക്ടർ പ്രിൻസ് കല്ലട, മുരളീധരൻ പൊൻമുത്ത്, കവിയുടെ സഹോദരൻ ഡി. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കടപുഴയിൽ നടന്ന ഡി. വിനയചന്ദ്രൻ അനുസ്മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.