ചിത്രം- കൊല്ലം: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം 2021-2023 കാലയളവിലേക്കുള്ള ജില്ല സമിതി നിലവിൽ വന്നു. ഭാരവാഹികളായി കെ.കെ. ആരിഫ (പ്രസി.), അസീമാബീഗം (സെക്ര.), ലൈലാ ബീവി (വൈസ് പ്രസി.), ലൈജു (അസി. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. സമിതിയംഗങ്ങൾ: പി.വൈ. ഹസീന, സനീറാ ബീവി, എ. മുനീറ, റുമീസാബീവി, ഷൈലാ വഹാബ്, ഖദീജാ ബീവി, ഹുസ്ന വി. നിസാം, വീമാ കുഞ്ഞ്, ജുബൈരിയ, മാഹിറ, സി. മുനീറ, അമീനാ ലത്തീഫ്. ഏരിയ കൺവീനർമാർ: സഅ്ദൂന (കൊല്ലം), ഷാജിമു (കരുനാഗപ്പള്ളി), ഹലീമാബീവി (അഞ്ചൽ) സീനത്ത് നിസാം (പത്തനാപുരം), എ. റുഷ്ദ (ചടയമംഗലം), ഷൈല ഫസിലുദ്ദീൻ (കടയ്ക്കൽ), ബദറുന്നിസ (കുളത്തൂപ്പുഴ). ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം എച്ച്. ഷഹീർ മൗലവി, മേഖല നാസിം പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി, വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം എച്ച്. മുബീന എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വസ്ത്രശാലയിൽ മോഷണം; ലക്ഷങ്ങളുടെ നഷ്ടം ചിത്രം- ഇരവിപുരം: ദേശീയപാതക്കരികിലുള്ള വസ്ത്ര വിൽപനശാലയുടെ ഒന്നാം നിലയിലെ ഷീറ്റ് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കാഷ് കൗണ്ടർ തകർത്ത് പതിനെണ്ണായിരത്തോളം രൂപയും കാൽ ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും കവർന്നു. കടയിലുണ്ടായിരുന്ന ഏഴോളം നിരീക്ഷണ കാമറകളും കൗണ്ടറുകളും നശിപ്പിച്ചു. ദേശീയപാതയിൽ പള്ളിമുക്ക് പോസ്റ്റ് ഓഫിസ് ജങ്ഷനും വെണ്ടർ മുക്കിനും ഇടയിൽ ഷഫീറിൻെറ ഉടമസ്ഥതയിലുള്ള ലീ വീ എന്ന വസ്ത്ര വിൽപനശാലയിലാണ് മോഷണം നടന്നത്. കടയുടെ പിറകിലൂടെ എത്തിയ മൂന്നംഗ സംഘം നിരീക്ഷണ കാമറ തകർത്ത ശേഷം കടക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപൈപ്പിലൂടെ മുകളിലെത്തി അവിടെയുണ്ടായിരുന്ന ഷീറ്റ് തകർത്താണ് അകത്തുകടന്നത്. മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ കൊടുക്കുന്ന കവർ െവച്ച് മുഖം മറച്ചാണ് ഷർട്ടുകളും മറ്റും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോകുന്നത്. മുകളിൽ നിന്ന് മോഷ്ടിച്ച ഷർട്ടുകളും മറ്റും കയറിൽ കെട്ടി താഴെയിറക്കിയാണ് കൊണ്ടുപോയത്. കടയുടെ ഓഫിസിൻെറ വാതിലും തകർത്തിട്ടുണ്ട്. കടയിലെ സ്റ്റോക്ക് എടുത്തെങ്കിൽ മാത്രമേ എത്ര രൂപയുടെ വസ്ത്രങ്ങൾ മോഷണം പോയെന്ന് അറിയാൻ കഴിയുകയുള്ളൂവെന്ന് കടയുടമ പറഞ്ഞു. സംഭവമറിഞ്ഞ് ഇരവിപുരം പൊലീസും വിരലടയാള, സയിൻറിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ധർണ നടത്തി ചിത്രം- കൊല്ലം: ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ ആഭിമുഖ്യത്തിൽ, ഡോക്ടർമാർ കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. കോവിഡ് ചികിത്സയുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ, കോവിഡ് റിസ്ക് അലവൻസോ ഇൻെസൻറിവോ നൽകാതെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളവും പ്രമോഷനുമടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെയായിരുന്നു ധർണ. സംസ്ഥാന മാനേജിങ് എഡിറ്റർ ഡോ. അനൂപ് വി.എസ്, സംസ്ഥാന ജോയൻറ് സെക്രട്ടറി ഡോ. അജയ കുമാർ, വൈസ് പ്രസിഡൻറ് ഡോ. നമിത, വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ. അഞ്ചു, മുൻ പ്രസിഡൻറ് ഡോ. കിരൺ, മുൻ സെക്രട്ടറി ഡോ. ക്ലെനിൻ എന്നിവർ പങ്കെടുത്തു. ജോലിയിൽ കയറുന്ന തസ്തികയിൽ തന്നെ വിരമിക്കേണ്ട അവസ്ഥയാണ് അധികം ഡോക്ടർമാരും നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.