പുന്നല കറവൂര്‍ പാത തകർന്നു

പത്തനാപുരം: സർ​േവ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പുന്നല കറവൂര്‍ പാതയുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. ഇവിടെ ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. പാതയിൽ അപകടങ്ങൾ നിത്യസംഭവമാണ്. മലയോരമേഖലയിലൂടെ കടന്നുപോകുന്ന റോഡിനെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. പുന്നല, കറവൂര്‍, പടയണിപാറ എന്നിവിടങ്ങളില്‍ നിന്നും പുനലൂര്‍, പിറവന്തൂര്‍,പത്തനാപുരം, തെന്മല പഞ്ചായത്തുകള്‍‍ എന്നിവിടങ്ങളിലേക്കെത്താനായി ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. മഴ ശക്തമായതോടെ പലഭാഗങ്ങളിലും ചളിയും നിറഞ്ഞുകഴിഞ്ഞു. ഒാടകള്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലേക്ക് ഒഴുകി എത്തുകയാണ്‌. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പള്ളിമുക്ക്-പുന്നല-കറവൂര്‍- അലിമുക്ക് പാത നവീകരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതി​ൻെറ ഭാഗമായി പൊതുമരാമത്ത് വകുപ്പി​ൻെറ നേതൃത്വത്തില്‍ സർവേയും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്. പടം....തകര്‍ന്ന് കിടക്കുന്ന പുന്നല കറവൂര്‍ പാത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.