ക്ഷാമബത്ത പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം

കരുനാഗപ്പള്ളി: പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരം ആഗസ്​റ്റിൽ വിതരണം ചെയ്യേണ്ടിയിരുന്ന പെൻഷൻ ക്ഷാമബത്ത കുടിശ്ശികയുടെ മൂന്നാം ഗഡു സെപ്റ്റംബറിലെ പെൻഷനോടൊപ്പമെങ്കിലും വിതരണം ചെയ്യണമെന്ന് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഡി. ചിദംബരൻ, സംസ്ഥാന വനിതാ ഫോറം സെക്രട്ടറി എ. നസീം ബീവി, ജി.സുന്ദരേശൻ, ജെ. വിശ്വംഭരൻ, ആർ. വിജയൻ, പി. സോമരാജൻ, കെ. നകുലൻ, പരിമണം വിജയൻ, പ്രഫ. ആർ. രവീന്ദ്രൻ പിള്ള, ആർ. രാജശേഖരൻ പിള്ള, വി. സതീശൻ, കെ.പി. ലീലാ കൃഷ്ണൻ, പി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.