കോട്ടവാസൽ-കടമ്പാട്ടുകോണം ഹരിതപാത: ആശങ്ക പരിഹരിക്കണം -സി.പി.ഐ

പുനലൂർ: നിർദിഷ്​ട കോട്ടവാസൽ-കടമ്പാട്ടുകോണം ഹരിതപാത( ഗ്രീൻഫീൽഡ് ഹൈവേ) നിർമാണവുമായി ബന്ധപ്പെട്ട് ആര്യങ്കാവ് പഞ്ചായത്തിലെ ജനങ്ങളിൽ ഉയർന്ന ആശങ്ക പരിഹരിക്കണമെന്ന് സി.പി.ഐ ആര്യങ്കാവ്, കഴുതുരുട്ടി ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്കകൾ ഒഴിവാക്കി അവരെ വിശ്വാസത്തിലെടുത്ത് വലിയ നഷ്​ടം വരാത്ത രീതിയിൽ പുതിയ സർവേ നടത്തി റോഡ് വികസനം നടപ്പാക്കണമെന്നും ലോക്കൽ സെക്രട്ടറിമാരായ വി.എസ്. സോമരാജൻ, പി.ബി. അനിൽമോൻ എന്നിവർ ആവശ്യപ്പെട്ടു. സി.ഐ.ടി.യു തൊഴിലാളികൾ റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തി പുനലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വനമേഖലയിൽ ലോഡിങ് തൊഴിലെടുക്കുന്ന സി.ഐ.ടി.യു തൊഴിലാളികൾ ആര്യങ്കാവ് റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു നേതാവ് എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സർക്കാറിനെയും തൊഴിലാളികളെയും നഷ്​ടത്തിലാക്കുന്ന വനം അധികൃതരുടെ നിഷേധ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്തായിതോമസ് അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, ആർ. പ്രദീപ്. പി.എസ്. ചെറിയാൻ, സുരേഷ്, ബിനുമാത്യു, രേഖ, അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു. കോവിഡ്: കടയടപ്പ്‍ അംഗീകരിക്കില്ല പുനലൂർ: അധികൃതരുടെ പിടിപ്പുകേടുമൂലം കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് കടകൾ അടയ്​ക്കണമെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് പുനലൂർ മർച്ചൻറ് ചേംബർ അറിയിച്ചു. കിഴക്കൻ മേഖലയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്ന തീരുമാനം അധികൃതർ പിൻവലിക്കണം. തൊഴിൽ ചെയ്യാൻ അനുവദിച്ചില്ലങ്കിൽ നിയമം ലംഘിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് എസ്. നൗഷറുദീൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.