ഡി.സി.സി പ്രസിഡൻറ്​ മൂന്നിന് ചുമതലയേൽക്കും

കൊല്ലം: നിയുക്ത ഡി.സി.സി പ്രസിഡൻറ്​ പി. രാജേന്ദ്രപ്രസാദ് സെപ്റ്റംബർ മൂന്നിന്​ ഉച്ചക്ക്​ 12.30ന് ചുമതലയേൽക്കും. ഗ്രീൻഫീൽഡ് ഹൈവേ: ജനവാസ മേഖല പരമാവധി ഒഴിവാക്കും- എൻ.കെ. പ്രേമചന്ദ്രൻ എം.പി പുനലൂർ: കോട്ടവാസൽ-കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ കഷ്​ടനഷ്​ടങ്ങൾ പരമാവധി ഒഴിവാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഹൈവേ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ ആര്യങ്കാവ് പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻെറ വൻ വികസന കുതിപ്പിന് മുതൽക്കൂട്ടാകുന്ന പാതയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള വിഷ‍യങ്ങളിൽ ജനങ്ങളിലുള്ള ആശങ്ക ബന്ധപ്പെട്ട ഹൈവേ ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. പുതിയ പാതയുടെ അലൈൻമൻെറ് സർക്കാറിൻെറ തേക്ക് പ്ലാേൻറഷനിലൂടെയോ സ്വകാര്യ റബർ എസ്​റ്റേറ്റ് വഴിയോ ആക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. പുറമ്പോക്ക് നിവാസികളെയടക്കം ഒഴിപ്പിക്കുകയാണെങ്കിൽ ഇവർക്കും നഷ്​ടപരിഹാരം നൽകണമെന്നും അഭിപ്രായമുണ്ടായി. പഞ്ചായത്ത് പ്രസിഡൻറ് സുജതോമസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറുമാരായ ആർ. പ്രദീപ്, മാമ്പഴത്തറ സലീം, മറ്റു നേതാക്കളായ പി.ബി. അനിൽമോൻ, ബിനുമാത്യു, നവമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.