ആയിരംതെങ്ങിൽ കടകൾ കത്തിനശിച്ചു, കോടികളുടെ നഷ്​ടം

ചിത്രം- ഓച്ചിറ: ക്ലാപ്പന ആയിരംതെങ്ങ് ജങ്​ഷനിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കടകൾ കത്തിച്ചാമ്പലായി. ക്ലാപ്പന പ്രയാർ തെക്ക് മധുര പള്ളിൽ ബാബുവി​ൻെറ ബേക്കറി, പ്രയാർ തെക്ക് കുനേത്ത് പ്രസാദി​ൻെറ പെയിൻറ് കട, മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കട എന്നിവയാണ് അഗ്​നിക്കിരയായത്. കോടിക്കണക്കിന് രൂപയുടെ നഷ്​ടം സംഭവിച്ചിട്ടുണ്ട്​. നാട്ടുകാരും കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്​നിരക്ഷാ സേനയും ചേർന്നാണ് തീ അണച്ചത്. മത്സ്യബന്ധന വലകൾ മറ്റ് ഉപകരണങ്ങൾ, പെയിൻറുകൾ എല്ലാം കത്തിയമർന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ശക്തമായ അന്വേഷണം നടത്തണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി. ​െഗസ്​റ്റ്​ അധ്യാപക ഒഴിവ് കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിക്കൽ, ആർക്കിടെക്ചർ, എം.സി.എ, ഫിസിക്സ്, കെമിസ്ട്രി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, എം.ടെക്. (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) എന്നീ വിഭാഗങ്ങളിലേക്ക് ​െഗസ്​റ്റ്​ അധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in എന്ന കോളജ് വെബ്‌സൈറ്റിൽ ഏഴിന് ൈവകീട്ട്​ അഞ്ചു വരെ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.