കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷകത്തൊഴിലാളി യൂനിയൻ

കരുനാഗപ്പള്ളി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളി യൂനിയ​ൻ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. തൊടിയൂർ-കല്ലേലിഭാഗം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടിയൂർ വില്ലേജ് ജങ്ഷനിൽ നടത്തിയ ധർണ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ക്ലാപ്പന സുരേഷ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ വില്ലേജ് സെക്രട്ടറി കെ. സുരേഷ് കുമാർ, കെ. ഓമനക്കുട്ടൻ, ആർ. സോമരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി. രാജീവ്‌, ആർ. ശ്രീജിത്ത്‌, കെ.ആർ. സജീവ് എന്നിവർ സംസാരിച്ചു. കുലശേഖരപുരത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസന്ന, ഹരിദാസൻ എന്നിവർ സംസാരിച്ചു. ക്ലാപ്പനയിൽ പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. വി.ആർ. അനുരാജ്, എം.കെ. രാഘവൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ടൗണിൽ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. ബ്രിജേഷ്, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.