തോപ്പിൽ രവി സ്മാരക സ്തൂപം തകർക്കാൻ ശ്രമം

(ചിത്രം) അഞ്ചാലുംമൂട്: കുപ്പണയിൽ കോൺഗ്രസ് നേതാവ് തോപ്പിൽ രവി സ്മാരക സ്തൂപം തകർക്കാൻ ശ്രമിച്ച നിലയിൽ. കുപ്പണ ക്ഷേത്രത്തിന് സമീപത്തുള്ള സ്തൂപമാണ് തകർക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സമീപത്ത് സി.സി.ടി.വി ഉണ്ടായിരുന്നതായും എന്നാലിത് പ്രവർത്തനരഹിതമാണെന്നും വിവരമുണ്ട്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോപ്പിൽ രവിയുടെ സ്മാരകം തകർത്താൽ നശിക്കുന്നതല്ല അദ്ദേഹത്തി​ൻെറ ദീപ്തമായ ഓർമകളെന്ന് ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്ണ പറഞ്ഞു. തകർത്ത സ്തൂപം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. കെ. സുരേഷ് ബാബു, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, ബൈജു മോഹൻ, സായി ഭാസ്കർ, കടവൂർ അജിത് കുമാർ, അനിൽകുമാർ, വില്യം ജോർജ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു. റോഡ് അടച്ചതായി വ്യാജ പ്രചാരണം അഞ്ചാലുംമൂട്: അഞ്ചാലുംമൂടും പരിസരവും കോവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് റോഡ് അടച്ചതായി വ്യാജ പ്രചാരണം. അഞ്ചാലുംമൂട്ടിൽ യൂത്ത് കോൺഗ്രസിൻെറ പൊലീസ് സ്​റ്റേഷൻ മാർച്ചിൻെറ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡിൻെറ ചിത്രം ഉപയോഗിച്ചായിരുന്നു വ്യാജപ്രചാരണം. സമരത്തിന് മുന്നോടിയായി ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടക്കുകയും ഗതാഗതം അഞ്ചാലുംമൂട്ടിൽ വഴിതിരിച്ചുവിടുകയും ചെയ്തത് കോവിഡ് മൂലം അടച്ചതാണെന്ന് തെറ്റിദ്ധരിച്ചതാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് കലാകേന്ദ്രം വാർഷികം അഞ്ചാലുംമൂട്: നീരാവിൽ പ്രകാശ് കലാകേന്ദ്രത്തി​ൻെറ 62‌ാo വാർഷികം സമാപന സമ്മേളനം ഓൺലൈനിലൂടെ എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഗീയത, സങ്കുചിത ദേശീയത തുടങ്ങിയ ഗൗരവമായ വിഷയങ്ങളിൽനിന്ന്​ ജനശ്രദ്ധ മാറ്റുന്നതിനുള്ള ഗൂഢാലോചനയാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. കലാകേന്ദ്രം പ്രസിഡൻറ്​ ആർ.ബി. ഷജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. സി. ഉണ്ണികൃഷ്ണൻ, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.