കുടിവെള്ള പൈപ്പുകള്‍ ഇറക്കുന്നതിനിടെ അപകടം: യുവാവിന്‍റെ കാല്‍ മുറിച്ചുനീക്കി

കുളത്തൂപ്പുഴ: കഴിഞ്ഞദിവസം കടയ്​ക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി കുടിവെള്ള പൈപ്പുകള്‍ ഇറക്കുന്നതിനിടെ ​െക്രയിനിന്‍റെ ഇടയില്‍ കുടുങ്ങി പരിക്കേറ്റ തൊഴിലാളി യുവാവിന്‍റെ കാല്‍ മുറിച്ചുനീക്കി. കുളത്തൂപ്പുഴ ചോഴിയക്കോട് ഷഫീക്ക് മന്‍സിലില്‍ ഷഫീക്കിനാണ് കഴിഞ്ഞദിവസം ജോലിക്കിടെ പരിക്കേറ്റത്. ഉടന്‍തന്നെ കരാറുകാരും നാട്ടുകാരും ചേര്‍ന്ന് ഷഫീക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതമായി പരിക്കേറ്റ കാല്‍ തുടര്‍ചികിത്സയിലൂടെ പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിച്ചുനീക്കുന്നതാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അംഗീകരിക്കുകയും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാല്‍ മുറിച്ചുനീക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.