നിയോജക മണ്ഡലം കൺവെൻഷൻ

കൊല്ലം: ഭാരത്​ ജോഡോ യാത്രയുടെ കൊല്ലം നിയോജക മണ്ഡലം കൺവെൻഷനും സ്വാഗതസംഘം രൂപവത്കരണവും ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കോഒാർഡിനേറ്റർ സൂരജ് രവി അധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, ബിന്ദുകൃഷ്ണ, എം.എം. നസീർ, എ. ഷാനവാസ്​ഖാൻ, ജോർജ് ഡി. കാട്ടിൽ, കൃഷ്ണവേണി ശർമ, പ്രസാദ് നാണപ്പൻ, പി.ആർ. പ്രതാപചന്ദ്രൻ, ഗീത ശിവൻ എന്നിവർ സംസാരിച്ചു. 15ന് പള്ളിമുക്കിൽനിന്ന് ആരംഭിക്കുന്ന പദയാത്രയിൽ നിയോജക മണ്ഡലത്തിൽനിന്ന്​ 8000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. എ.കെ. ഹഫീസ്​ ചെയർമാനും പി.ആർ. പ്രതാപചന്ദ്രൻ ജന. കൺവീനറും ആയിട്ടുള്ള 301 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. വീട്ടുകാർ തമ്മിൽ സംഘട്ടനം: നാലുപേർ അറസ്റ്റിൽ അഞ്ചാലുംമൂട്: ഒന്നരമാസം മുമ്പ് മദ്യലഹരിയിൽ അംഗങ്ങൾ തമ്മിലുണ്ടായ തർക്കം വീട്ടുകാർ ഏറ്റെടുത്തതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഉൾപ്പെട്ട നാല് പേരെ അഞ്ചാലുംമൂട് പൊലീസ്​ അറസ്റ്റ് ചെയ്തു. അഷ്​ടമുടി വടക്കേകര അബി ഭവനിൽ അബി (23), അഷ്​ടമുടി വടക്കേകര അബി ഭവനിൽ ആന്‍റണി (49), അഷ്​ടമുടി വടക്കേകര വലിയവിള പുത്തൻവീട്ടിൽ അമീർ (33), അഷ്​ടമുടി വടക്കേകര വലിയവിള പുത്തൻവീട്ടിൽ അഷ്റഫ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം ഇരുവീട്ടി​െലയും അംഗങ്ങൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട്ടുകാർ തമ്മിൽ വാക്ക്തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായി കഴിഞ്ഞദിവസം ഇരുവീട്ടുകാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. പങ്കായവും വെട്ടുകത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പരസ്​പരം നടത്തിയ ആക്രമണത്തിൽ ഇരുവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പരിക്കേറ്റിരുന്നു. തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പൊലീസ്​ നരഹത്യക്ക് കേസ്​ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഞ്ചാലുംമൂട് പൊലീസ്​ ഇൻസ്​പെക്ടർ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അബ്ദുൽ ഹക്കീം, ആന്‍റണി, റഹീം, രാജേന്ദ്രൻ പിള്ള, എ.എസ്​.ഐ പ്രദീപ്, എസ്​.സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.