കൊട്ടാരക്കര: കോടതി പരാമർശങ്ങൾ സ്ത്രീ വിരുദ്ധമാകരുതെന്നും വിചാരണക്കിടയിൽ ഇരകൾക്ക് മാനസിക പീഡനമേൽക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകരുതെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നെടുവത്തൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അംഗൻവാടി ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, ആശ വർക്കർമാരുടെ മിനിമം കൂലി 21000 രൂപയാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. നെടുമൺകാവിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ജലജ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി സുമാലാൽ പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡന്‍റ് ഗീതാകുമാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ലീലാമ്മ, ജില്ല സെക്രട്ടറി സുജ ചന്ദ്രബാബു, ഭാസ്കരൻ, വിജയമ്മ, ലൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, ജെ. രാമാനുജൻ, പി.എസ്. പ്രശോഭ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.സി. പുഷ്പകുമാരി (പ്രസി.), ഷൈല സലിംലാൽ, എസ്. ഷൈലജ, രഞ്ജിനി അജയൻ, ലളിതകുമാരി (വൈസ് പ്രസി.), സുമാലാൽ (സെക്ര.), രജിതലാൽ, ഷീന, പി.എസ്. പ്രശോഭ, എം.സി. രമണി (ജോ. സെക്ര.), ഷൈലജ അനിൽകുമാർ (ട്രഷ.). ....kc+kw+ke.... കൊട്ടാരക്കരയിൽനിന്ന് ഗവി ഉല്ലാസയാത്രക്ക് തുടക്കം കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായ ഗവി പാഞ്ചാലിമേട് വനയാത്രക്ക് തുടക്കമായി. രാവിലെ 5.30ന് പുറപ്പെട്ട് പത്തനംതിട്ട, ആങ്ങമൂഴി വഴി ഗവിയിലേക്ക് പോകും. മൂഴിയാർ, കക്കി, അനത്തോട്, കൊച്ചു പമ്പ, ഗവി ഡാമുകളും വന്യമൃഗങ്ങളെയും വനഭംഗിയും കണ്ട് വണ്ടിപ്പെരിയാർ വഴി പാഞ്ചലിമേടും സന്ദർശിച്ച് രാത്രി ഒമ്പതോടെ കൊട്ടാരക്കരയിൽ തിരികെ എത്തും. ആദ്യയാത്ര 21ന് പൂർത്തിയായി. അടുത്ത യാത്ര വെള്ളിയാഴ്ച രാവിലെ 5.30ന് പുറപ്പെടും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. യാത്രാനിരക്ക് 1250 രൂപ. സീറ്റുകൾ ബുക്ക് ചെയ്യാൻ ഫോൺ: 9946527285, 9446787046, 9567124271.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.