കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ സീസണല്‍ എംപ്ലോയീസിന്‍റെ ഇ.പി.എഫ് പെന്‍ഷന്‍ അനുവദിക്കുന്നതിന് 3650 ഹാജര്‍ വേണമെന്ന ഇ.പി.എഫ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തി ഹാജര്‍ കണക്കാക്കുന്നതില്‍ വ്യക്തത വരുത്തി ഇ.പി.എഫ്.ഒയുടെ ഉത്തരവ്. കശുവണ്ടി തൊഴിലാളികള്‍ക്ക് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്ന കാലാവധി എത്ര കുറവായിരുന്നാലും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലത്തെ ഇ.പി.എഫ് വിഹിതം അടക്കുന്ന തൊഴിലാളികള്‍ക്ക് അത് പൂർണ വര്‍ഷമായി കണക്കാക്കുന്നതിന് നിർദേശം നല്‍കിയാണ് ഉത്തരവ്. ഇ.പി.എഫ് സ്കീം പ്രകാരം കശുവണ്ടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രാദേശിക ഇ.പി.എഫ് ഓഫിസുകള്‍ ഹാജര്‍ നില നിശ്ചയിക്കുന്നതില്‍ വീഴ്ചവരുത്തുകയും 3650 ഹാജര്‍ ഉള്ളവര്‍ക്ക് മാത്രം പെന്‍ഷന്‍ എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതിലൂടെ അര്‍ഹരായ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിരുന്നു. കശുവണ്ടി തൊഴിലാളികളെ സംബന്ധിച്ച് പെന്‍ഷനായി അര്‍ഹതപ്പെടുവാന്‍ 3650 ഹാജര്‍ എന്ന നിബന്ധന ബാധകമല്ല. മറ്റു തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ ആറു മാസത്തില്‍ കുറവാണെങ്കില്‍ ആ സർവിസ് കാലയളവ് പെന്‍ഷനായി കണക്കാകുകയില്ല. എന്നാല്‍, കശുവണ്ടി തൊഴിലാളികളെ സംബന്ധിച്ച് വര്‍ഷത്തില്‍ എത്ര സമയമാണോ ഫാക്ടറി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആയത് ആറ് മാസത്തില്‍ താഴെയാണെങ്കില്‍ പോലും മാസമോ ദിവസമോ കണക്കിലെടുക്കാതെ ഇ.പി.എഫ് വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ അതു ഒരു പൂര്‍ണ വര്‍ഷമായി കണക്കിലെടുക്കണമെന്ന് വ്യക്തത വരുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിഷയത്തില്‍ കൂടുതല്‍ സംശയം ഉണ്ടായി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ ഉദാഹരണ സഹിതം വ്യക്തത വരുത്തിയാണ് ഇ.പി.എഫ്.ഒ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിഷയം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ ഉന്നയിക്കുകയും മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ട് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രി ഭുവേന്ദ്ര യാദവ് വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ലോക്സഭയില്‍ ഉറപ്പു നല്‍കിയതിന്‍റെ തുടർച്ചയാണ് പുതിയ ഉത്തരവ്. ഉത്തരവിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ട് നിയമ വ്യവസ്ഥ പാലിച്ച് കശുവണ്ടി തൊഴിലാളികളുടെ പെന്‍ഷന്‍ അപേക്ഷകള്‍ അടിയന്തരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.