കുര സ്റ്റേഷനില്‍ സാമൂഹികവിരുദ്ധശല്യം

കുന്നിക്കോട്: തലവൂര്‍ കുരാ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും കുടിവെള്ള പൈപ്പുകളും തകര്‍ത്തു. മദ്യക്കുപ്പികള്‍ സ്റ്റേഷന്‍റെ മുന്‍ഭാഗത്ത് പൊട്ടിച്ചിട്ട നിലയിലാണ്. സാമൂഹികവിരുദ്ധര്‍ മറിച്ചിട്ട കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. ഹാള്‍ട്ട് സ്റ്റേഷനായ കുരായില്‍ രാത്രി പ്ലാറ്റ്​ഫോമില്‍ വെളിച്ചമില്ലാത്തതില്‍ സാമൂഹികവിരുദ്ധശല്യം വർധിക്കുന്നുണ്ട്. കുന്നിക്കോട് പൊലീസിന്‍റെ ഭാഗത്ത് നിന്ന്​ പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പടം....... തലവൂര്‍ കുരാ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ച കോണ്‍ക്രീറ്റ് ​െബഞ്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.