ആർ.എസ്.പി ലോക്കൽ സമ്മേളനം

ഓച്ചിറ: പഞ്ചായത്തിലെ തകർന്ന മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്ന് ആർ.എസ്.പി ഓച്ചിറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മണ്ഡലം സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഗണേഷ്​കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരെ മുൻ ജില്ല ജഡ്ജി അഡ്വ. സോമൻ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത്, ആർ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്‍റ്​ ശിവപ്രസാദ്, ഐക്യ മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനുരാധ സരസൻ, യു.റ്റി.യു.സി ഓച്ചിറ ലോക്കൽ സെക്രട്ടറി വി.കെ. സുരേന്ദ്രൻ, അനിൽ മീനത്തേരിൽ, രാധാകൃഷ്ണൻ, അബ്ദുൽ റഹിമാൻ, വി. സിന്ധു എന്നിവർ സംസാരിച്ചു. ഷിഹാബ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി 14 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.