പാരിപ്പള്ളി: പാൻക്രിയാസ് രോഗിയായ യുവാവിന് സഹായവുമായി റോട്ടറി ക്ലബ് ഓഫ് പാരിപ്പള്ളി ടൗൺ രംഗത്തെത്തി. കല്ലുവാതുക്കൽ വരിഞ്ഞം സജി ഭവനിൽ സാംജി (37)നാണ് റോട്ടറി ക്ലബ് ഭാരവാഹികൾ വീട്ടിലെത്തി സഹായധനം കൈമാറിയത്. റോട്ടറി ക്ലബ് ഓഫ് പാരിപ്പള്ളി ടൗൺ പ്രസിഡന്റും ഭാരത് സേവക് സമാജ് പുരസ്കാര ജേതാവും അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എം.ഡിയുമായ വി.എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയാണ് തുക കൈമാറിയത്. റോട്ടറി ക്ലബ് ഭാരവാഹികളായ കല്ലുവാതുക്കൽ അജയകുമാർ, ഡോ. കബീർ പാരിപ്പള്ളി, രാജേഷ്, ശിവരാജൻപിള്ള, സുഭാഷ്, വിനോയ്, ജയിംസ് കൊല്ലായ്ക്കൽ, അരുൺ, ആർ. ശ്രീകുമാർ, നഹാസ് എന്നിവർ പങ്കെടുത്തു. ചികിത്സസഹായ വിതരണം ചാത്തന്നൂര്‍: വെള്ളാപ്പള്ളി നടേശന്‍ രജതജൂബിലി ആഘോഷ ഭാഗമായി എസ്.എന്‍.ഡി.പി യോഗം ചാത്തന്നൂര്‍ യൂനിയന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സസഹായം വിതരണം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂനിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജന്‍, കെ. ചിത്രാംഗദന്‍, പി. സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.